Kerala
കരോള്‍ സംഘത്തെ ആക്രമിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍.
പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുരണ്ടുപേരും അശ്വിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.