Kerala

യുവതിയെ മദ്യം ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Posted on

തൃശൂർ: ചാലക്കുടിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) പൊലീസിന്റെ പിടിയിലായത്. ലിവിങ് ടുഗദർ പങ്കാളിയായി യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമം. സംഭവത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപികരിച്ചു അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഒന്നരവർഷമായി ഇവർ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഈ മാസം 20-ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. യുവതിയോട് ഇയാൾക്കുണ്ടായിരുന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നിലെന്നാണ് വിവരം. യുവതിക്കുനേരെ മുൻപും ഇയാൾ ശാരീരികമായ ആക്രമണങ്ങൾ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version