Kerala
പെണ്‍സുഹൃത്തിനൊപ്പം സഞ്ചരിക്കവേ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, വാച്ചും മൊബൈലും കവര്‍ന്നു, അറസ്റ്റ്
തൃശ്ശൂര്‍: തൃശ്ശൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയും യുവാവിനെ അസഭ്യം പറഞ്ഞ് വാച്ചും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍.
ആനന്ദപുരം ഇടയാട്ടുമുറി സ്വദേശിയായ അപ്പുട്ടി എന്ന അനുരാഗ് (28), നിഖില്‍ (30), പട്ടേപ്പാടം കൊറ്റനല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഷാഹിദ് എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കറുകുറ്റി സ്വദേശിയായ 36കാരനെയാണ് പ്രതികള്‍ ആക്രമിച്ചത്.