Kerala

അർണബ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് ആശങ്ക:ചുഴലിക്കാറ്റിന്റെ കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നാണ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ

Posted on

അർണബ് ചുഴലിക്കാറ്റിന്റെ തീവ്രതയെക്കുറിച്ച് ആശങ്ക വർധിപ്പിച്ച് യുഎസ് നാവികസേനയുടെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നാണ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ അറിയിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ച വേഗതയേക്കാൾ ഏറെ കൂടുതലാണിത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 115 മുതൽ 130 കിലോമീറ്റർ വരെയാകുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അർണബ് ഇന്ന് കര തൊടുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. കരയിലേക്ക് അടുക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടങ്ങൾ വരുത്തിവച്ചേക്കാമെന്ന വിലയിരുത്തലും ആശങ്ക ഉയർത്തുന്നുണ്ട്. അർണബിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതോടെ ആന്ധ്രാപ്രദേശിലും ഒഡീഷയിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version