India
ഉറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കെ ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം. രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
അതേസമയം, രാജ്യത്തെയാകെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.