Kerala

നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ്., നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷയും  വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

Posted on

നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കില്‍ നിങ്ങള്‍ക്കുള്ള പരീക്ഷയും  വലുതായിരിക്കുമെന്ന് സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്.നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്‍ഷാ അല്ലഹാ. നിയമ പോരാട്ടം തുടരും. കൂടെ നിന്ന എല്ലാവര്‍ക്കും ഉമ്മ – എന്നാണ് സഹോദരന്റെ പോസ്റ്റ്.

മുഖ്യസാക്ഷികള്‍ കോടതിയില്‍ എത്താത്തിനെ തുടര്‍ന്നാണ് അരിയില്‍ ഷുക്കൂര്‍ കേസില്‍ ചിലര്‍ കുറ്റവിമുക്തരായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. നടന്നത് ക്രൂരമായ കൊലപാതകമെന്ന് കോടതി സമ്മതിച്ചു. ഗൂഢാലോചന അടക്കം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയെന്നും പിഎംഎ സലാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version