Kerala

ആറന്മുള സീറ്റ്‌ വിവാദം; പ്രസ്ഥാനത്തെ സമ്മർദ്ദത്തിലാക്കില്ലെന്നത് എന്റെ വാക്കാണ്; വിജയ് ഇന്ദുചൂഢൻ

Posted on

പത്തനംതിട്ട: താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന തരത്തിലുളള അഭ്യൂഹങ്ങളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍.

കോണ്‍ഗ്രസ് പ്രസ്ഥാനത്തെ താന്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ രക്തമെന്നും വിജയ് ഇന്ദുചൂഢന്‍ പറഞ്ഞു.

തന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഢന്‍ എന്നാണെന്നും അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചിന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version