Tech

ഐഫോൺ 17 വാങ്ങാൻ തമ്മിൽതല്ല്; മുംബൈ ആപ്പിൾ സ്റ്റോറിന് മുന്നിൽ തമ്മിലടിച്ച് ഐഫോൺ ആരാധകർ

Posted on

മുംബൈയിൽ ഐഫോൺ വാങ്ങാൻ തമ്മിൽതല്ല്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകർക്ക് തിക്കിതിരക്കി. സന്ദർശനം തടയാൻ പൊലീസും പാടുപെട്ടു. ഇന്ത്യയിൽ ഐഫോൺ 17 വിൽപ്പന ഇന്നുമുതലാണ് ആരംഭിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ മുംബൈയിൽ ബികെസി ജിയോ സെന്ററിലെ ആപ്പിൾ സ്റ്റോറിന് പുറത്താണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

പുതിയ ഐഫോൺ വാങ്ങാൻ പുലർച്ചെ മുതൽ തന്നെ സ്റ്റോറിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ തിരക്ക് അനുഭവപ്പെട്ടു. സംഭവം പെട്ടെന്ന് നിയന്ത്രണവിധേയമാക്കി, ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആപ്പിൾ പുതുതായി പുറത്തിറക്കിയ ഐഫോൺ 17 സീരീസിന്റെ വിൽപ്പന ഇന്ത്യയിലുടനീളം ആരംഭിച്ചു. ഇത് നഗരങ്ങളിലുടനീളമുള്ള തങ്ങളുടെ മുൻനിര സ്റ്റോറുകൾക്ക് പുറത്ത് വലിയ ജനക്കൂട്ടത്തിനും നീണ്ട ക്യൂവിനും കാരണമായി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version