Kerala

കാബിനറ്റ് റാങ്ക് : മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫും എതിർപ്പ് ഉന്നയിച്ചു

Posted on

തിരുവനന്തപുരം: പുതിയ ക്യാബിനറ്റ് പദവി നിയമനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് മുന്നണിയിലും കോൺഗ്രസിലും കടുത്ത ഭിന്നതയും പ്രതിസന്ധിയും. മുസ്ലീം ലീഗ് മുതിർന്ന നേതാവ് ഡോ. എം.കെ. മുനീറിനും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്‌ക്കെടുത്തപ്പോഴാണ് മന്ത്രിമാരായ എ.പി. അനിൽകുമാറും മോൻസ് ജോസഫും എതിർപ്പ് ഉന്നയിച്ചത്.

പാർട്ടിയിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.പി. അനിൽകുമാറിന്റെ എതിർപ്പ്. അതേസമയം, പി.ജെ. ജോസഫിന് അർഹമായ പരിഗണന ലഭിക്കാത്ത കാര്യം മോൻസ് ജോസഫും ഉന്നയിച്ചു. എന്നാൽ ആർക്കെങ്കിലും പദവി നൽകുന്നതിനോടല്ല, മറിച്ച് ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്ത് ധാരണയായിട്ടുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം.

എന്നാൽ വിഷയം ചർച്ച ചെയ്‌തെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, നിർദ്ദേശം അംഗീകരിക്കണമെന്ന് കശന നിലപാട് എടുത്തതോടെ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു. നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധവുമായി യുഡിഎഫ് കൺവീനറും നേതാക്കളും ഇതിനു പിന്നാലെയാണ് കടുത്ത അതൃപ്തിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചത്.

 

സർക്കാരിന്റെയും മുന്നണിയുടെയും തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നടക്കം അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ ഹൈക്കമാൻഡിനെ പരാതി അറിയിക്കാൻ അടൂർ പ്രകാശ് ഉറച്ചിരിക്കുകയാണ്. ഇതിന് പിന്തുണയുമായി ജെ.ബി. മേത്തർ എംപിയും രംഗത്തെത്തി. അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും, പാർട്ടിയിലെ പ്രശ്നങ്ങൾ കെപിസിസി എക്സിക്യൂട്ടീവിൽ ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version