Kerala
തൃണമൂലിനെ കൂടെ നിര്‍ത്തി യുഡിഎഫ്
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്തി മലപ്പുറത്തെ യുഡിഎഫ്.
കരുളായി പഞ്ചായത്തിലാണ് യുഡിഎഫ്-തൃണമൂല്‍ സഖ്യമായി മത്സരിക്കുന്നത്. യുഡിഎഫ് പിന്തുണയോടെ രണ്ട് വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. യുഡിഎഫ് പഞ്ചായത്ത് നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കരുളായി പഞ്ചായത്തിലെ 10, 14 വാര്‍ഡുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ നീളുന്നതിനിടെയാണ് കരുളായിയില്‍ ഒരുമിച്ച് മത്സരിക്കുന്നത്.