Kerala

അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

Posted on

നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വറിനുള്ള പിന്തുണ പിന്‍വലിച്ചുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു.

പി വി അന്‍വര്‍ രാഷ്ട്രീയ സ്ഥിരതയില്ലാത്ത ആളാണെന്ന് അദ്ദേഹം ആരോപിച്ചു. അന്‍വര്‍ നേതൃത്വത്തിന് അയച്ച കത്തും പുറത്തുവിട്ടു. നിരവധി നേതാക്കള്‍ ടിഎംസിയില്‍ എത്തുമെന്ന് പറഞ്ഞ കത്താണ് നേതൃത്വം പുറത്തുവിട്ടിരിക്കുന്നത്.

‘അന്‍വര്‍ ജയിക്കില്ല. അദ്ദേഹത്തിന് രാഷ്ട്രീയ സ്ഥിരതയില്ല. ഇന്ന് പറയുന്നത് അല്ല, നാളെ പറയുന്നത്. അങ്ങനൊരു ഫ്രോഡ് ആണ് പി വി അന്‍വര്‍. ഇയാളൊരു ഫ്രോഡ് ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് മനസിലായി. ഇയാളെ വെച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്ന് മനസിലായി. അതുകൊണ്ട് പിന്തുണ നിര്‍ത്തിവെച്ചു’, അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version