ഉത്സവപറമ്പിലെ വെറുംനിലത്തേക്കിറങ്ങി വന്ന താരം; നാടകം ആസ്വദിക്കുന്ന നടി അനുശ്രീയെ പ്രശംസിച്ച് ആരാധകർ - Kottayam Media

Entertainment

ഉത്സവപറമ്പിലെ വെറുംനിലത്തേക്കിറങ്ങി വന്ന താരം; നാടകം ആസ്വദിക്കുന്ന നടി അനുശ്രീയെ പ്രശംസിച്ച് ആരാധകർ

Posted on

പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് അനുശ്രീ. ഏറെ ആരാധകരുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, അനുശ്രീ വീണ്ടും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. താരജാഡകളില്ലാതെ ഉത്സവപറമ്പിൽ വെറുംനിലത്തിരുന്ന് നാടകം കാണുന്ന അനുശ്രീയാണ് സൈബർ ലോകത്തെ ചർച്ചാവിഷയം.

അഭിനയത്തിരക്കുകളെല്ലാം മാറ്റി വച്ച് വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടകം, നിലത്തിരുന്നാണ് അനുശ്രീ കാണുന്നത്. തിരക്കേറിയ ഉത്സവപ്പറമ്പിൽ മറ്റ് കാണികളെല്ലാം കസേരയിൽ ഇരുന്ന് നാടകം കാണുമ്പോഴും വളരെ ലളിതമായ വസ്ത്രം ധരിച്ച് താരം ഒരു ചെറുപുഞ്ചിരിയോടെ നാടകം ആസ്വദിക്കുന്ന കാഴ്ച ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടിയുടെ ഈ സിംപ്ലിസിറ്റിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version