Kerala

ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധം, നിയമപരമായി നേരിടും: ആന്‍റോ ആന്‍റണി

Posted on

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെതിരെ ആന്റോ ആന്റണി എം പി. ഉദയഭാനു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു. ഉദയഭാനു ഒളിവിൽ ഇരുന്ന് എഫ് ബി യിലൂടെ പോസ്റ്റ് ഇടുകയാണ്. അദ്ദേഹം തല ഉയർത്തിപ്പിടിച്ച് മറുപടി പറയണമെന്നും ആന്റോ ആന്റണി പറഞ്ഞു.

ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. എൻ എം രാജുവിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആന്‍റോ ആന്‍റണി നൽകിയ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും കെ പി ഉദയഭാനു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദയഭാനുവിനെതിരെ ആന്‍റോ ആന്‍റണി രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version