Health
അരുവിത്തുറ സെൻറ് ജോർജ്ജസ് കോളേജിൽ വിപുലമായ ലഹരി വിരുദ്ധ ദിനാചരണം
അരുവിത്തുറ :ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു.
ഈരാറ്റുപേട്ട എസ് എച്ച് ഓ എ ജെ തോമസ് അധ്യക്ഷത വഹിച്ച ലഹരിവിരുദ്ധ ദിനാചരണം കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി കോമേഴ്സ് വിഭാഗം അധ്യാപകൻ ബിനോയ് സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സർക്കാരിൻറെ “ജീവിതമാണ് ലഹരി ” ക്യാമ്പയിൻ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ന്യത്ത ശില്പവും ചടങ്ങിന് മോഡി ക്കൂട്ടി