Kerala

ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് അന്‍സിബ

Posted on

കൊച്ചി: ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബയുമായി നടത്തിയ അനുരഞ്ജന നീക്കം പരാജയം. മാപ്പ് എഴുതി നല്‍കണമെന്ന ടിനിടോമിന്റെ ആവശ്യം അന്‍സിബ തള്ളി.

വിഷയം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും പരാതി പിന്‍വലിക്കണം എന്നുമുള്ള അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എംഎല്‍എയുമായ രമേശ് പിഷാരടിയുടെ ആവശ്യവും താരം തള്ളി. ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് അന്‍സിബ പറഞ്ഞു.

രാജിവെച്ച മുതിര്‍ന്ന താരങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശ്വേതാ മേനോന്‍, മല്ലിക സുകുമാരന്‍ എന്നിവരെ തിരികെ കൊണ്ടുവരാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version