Kerala

റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്

Posted on

റേഷൻ വാങ്ങാൻ ഇനി ഗ്രെയിൻ എടിഎം. തലസ്ഥാനത്ത് പരീക്ഷണ പദ്ധതിയുമായി സിവിൽ സപ്ലൈസ് വകുപ്പ്. പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന ഈ ഓട്ടോമേറ്റഡ് സംവിധാനം വഴി ഗുണഭോക്താക്കൾക്ക് ബയോമെട്രിക് പരിശോധനയിലൂടെ 5 മിനിറ്റിനകം 50 കിലോ വരെ ധാന്യം കൃത്യമായ അളവിൽ കൈപ്പറ്റാം.

റേഷന്‍ കടകളിലെ നീണ്ട വരികള്‍ക്കും സമയപരിധികള്‍ക്കും അറുതിവരുത്തി, ബാങ്ക് എടിഎം മാതൃകയില്‍ 24 മണിക്കൂറും റേഷന്‍ ധാന്യങ്ങള്‍ ലഭ്യമാക്കുന്ന ഗ്രെയിന്‍ എടിഎം (അന്നപൂര്‍ത്തി) സ്ഥാപിക്കാന്‍ കേരളം. ആദ്യഘട്ടമായി തിരുവനന്തപുരത്താകും മെഷിന്‍ സ്ഥാപിക്കുക. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി (WFP) സഹകരിച്ച് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്ന ഈ അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനം വഴി ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ കൃത്യതയോടെ നിമിഷങ്ങള്‍ക്കകം റേഷന്‍ ധാന്യങ്ങള്‍ കൈപ്പറ്റാം. ജോലികഴിഞ്ഞ് വൈകിയെത്തുന്ന തൊഴിലാളികള്‍ക്കും, വീട്ടമ്മമാര്‍ക്കും വലിയ ആശ്വാസമാകും പദ്ധതി.

റേഷനില്‍ കേരളത്തിന്റെ പുതിയ ചുവട്ബാങ്ക് എടിഎമ്മുകള്‍ക്ക് സമാനമായി ഏതു സമയത്തും റേഷന്‍ ധാന്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന കാര്യം ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തന്നെയാണ് വ്യക്തമാക്കിയത്. ആദ്യല്‍ഘട്ടത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്താകും പദ്ധതി നടപ്പാക്കുക.

ഒഡീഷയിലും ഹരിയാനയിലും വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി വിജയകരമായി നടപ്പാക്കിയ മാതൃകയാണ് കേരളത്തിലും പഠനവിധേയമാക്കുന്നത്. ഇത് നിലവിലുള്ള റേഷന്‍ കടയുടമകളുടെ ഉപജീവനത്തെയോ, പ്രവര്‍ത്തനത്തെയോ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലെന്നും പറയുന്നു.

എന്താണ് റേഷന്‍ എടിഎം
ബാങ്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതുപോലെ, റേഷന്‍ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വിഹിതമായ അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് വെന്‍ഡിംഗ് മെഷീനാണ് ഗ്രെയിന്‍ എടിഎം (Grain ATM / Annapurti). ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനമാണിത്.

പ്രവര്‍ത്തനം എങ്ങനെ
ഉപഭോക്താവ് മെഷീനിലെ ടച്ച് സ്‌ക്രീനില്‍ റേഷന്‍ കാര്‍ഡ് നമ്പറോ, ആധാര്‍ നമ്പറോ രേഖപ്പെടുത്തുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് വിരലടയാളം (Fingerprint) അല്ലെങ്കില്‍ ഐറിസ് സ്‌കാനിംഗ് വഴി ബയോമെട്രിക് വിവരങ്ങള്‍ കൃത്യമാണെന്ന് യന്ത്രം ഉറപ്പുവരുത്തും. ഗുണഭോക്താവിന് ആ മാസത്തില്‍ ലഭിക്കാനുള്ള ധാന്യങ്ങളുടെ അളവ് സ്‌ക്രീനില്‍ തെളിയും. ഇതില്‍ ആവശ്യമുള്ള ധാന്യവും അളവും തെരഞ്ഞെടുക്കാം. മെഷീന്റെ ഔട്ട്ലെറ്റിന് താഴെ സഞ്ചി വച്ചുകൊടുക്കുമ്പോള്‍ കൃത്യമായി തൂക്കി അളന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ റേഷന്‍ ലഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 മുതല്‍ 7 മിനിറ്റിനകം 50 കിലോയിലധികം ധാന്യം നല്‍കാന്‍ ഈ എടിഎമ്മുകള്‍ക്കു കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version