Kerala

മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽകുഴഞ്ഞു വീണ് മരിച്ചു

Posted on

മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് കുഴഞ്ഞുവീണു മരിച്ചു. മേലുകാവ് കോണിപ്പാട് കണ്ണംപള്ളിൽ ജോൺസൻ ജോർജ്ജിന്റെ(സബ് ഇൻസ്പെക്ടർ, മുല്ലപ്പെരിയാർ) ഭാര്യയാണ്. 55 വയസായിരുന്നു.

കോണിപ്പാട് നടുത്തൊട്ടിയിൽ കുടുംബാംഗമാണ്. മുട്ടം എം എം ഹോസ്‌പിറ്റലിലും, ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലും നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്..ശനിയാഴ്ച കേരളോത്സവ സംഘാടനത്തിലും സജീവമായി പങ്കെടുത്തിരുന്നു.

മേലുകാവ് ഹെൻ്റി ബേക്കർ കോളേജ് 1989 പ്രീഡിഗ്രി ബാച്ചിലെ സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽകുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version