Kerala

ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം പറഞ്ഞ് അന്ന രാജൻ

Posted on

പരസ്പര ബഹുമാനമുള്ള ഒരാളെ വിവാ​ഹം കഴിക്കാനാണ് തനിക്ക് താല്പര്യമെന്ന് നടി അന്ന രാജൻ. ഒരു ഉദ്​ഘാടന ചടങ്ങിനെത്തിയപ്പോൾ യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അന്ന.

ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം എന്താണ് എന്നായിരുന്നു അന്നയോടുള്ള ചോദ്യം. “പരസ്പര ബഹുമാനം തരുന്ന ഒരാളായിരിക്കണം. ബഹുമാനിക്കണമെന്ന് വച്ചാൽ, എന്നെ മിസ് രേഷ്മ രാജൻ അല്ലെങ്കിൽ മിസ് അന്ന രാജൻ എന്ന് വിളിക്കുന്നത് അല്ല ബഹുമാനം. ഞാൻ എടാ, പോടാ എന്ന് വിളിച്ചാൽ തിരിച്ച് എടീ, പോടീ എന്ന് വിളിക്കുന്നതുമല്ല ബഹുമാനം എന്ന് പറയുന്നത്.

നമ്മളൊരുമിച്ച് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കാണിക്കുന്ന ബഹുമാനം, ഒരു കമ്മ്യൂണിക്കേഷനിൽ നമുക്ക് നൽകുന്ന പ്രാധാന്യം ഇതിനെ ഒക്കെയാണ് നമ്മൾ ബഹുമാനം എന്ന് പറയുന്നത്. നമ്മളെയും കൂടി പരി​ഗണിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്ന ആളായിരിക്കണം. അങ്ങനെയുള്ള ഒരാളെ വേണം നമ്മൾ സെറ്റാക്കാൻ”. – അന്ന രാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version