Kerala
കോട്ടയത്ത് കഴിഞ്ഞ തവണ ബിജെപിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സീറ്റ് ധാരണയുണ്ടാക്കി; കെ അനിൽകുമാർ
കോട്ടയത്ത് കഴിഞ്ഞ തവണ ബിജെപിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സീറ്റ് ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി സിപിഐഎം. അദ്ദേഹം കുടുംബ ബന്ധമുപയോഗിച്ച് തിരഞ്ഞെടുത്ത സ്ഥാനാര്‍ഥിയാണ് ബിജെപിക്കുവേണ്ടി മത്സരിച്ചതെന്ന് സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ ആരോപിച്ചു.
അതിന്റെ ഭാഗമായുണ്ടായ അടിയൊഴുക്കാണ് അദ്ദേഹത്തിന്റെ വിജയത്തിന് വഴിവച്ചത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിലേയും ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും വോട്ടുനില വച്ച് പരിശോധിച്ച് നോക്കാമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപിക്ക് ലഭിച്ചത് 22000 വോട്ടുകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അവര്‍ക്ക് 23000 വോട്ടുകള്‍ ലഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രം ഇത് 8311 ആകുന്നതിന്റെ കാരണമെന്തെന്ന് അനില്‍ കുമാര്‍ ചോദിച്ചു. ഇതില്‍ ഉത്തരം പറയേണ്ടത് ബിജെപിയാണോ കോണ്‍ഗ്രസാണോ എന്ന് ചിന്തിച്ച് നോക്കാവുന്നതേയുള്ളൂവെന്നും അനില്‍ കുമാര്‍ പറഞ്ഞു.