India
അനില്‍ അംബാനിയുടെ 3,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
അനില്‍ അംബാനിയുടെ 3,084 കോടി രൂപ വിലമതിക്കുന്ന 40 സ്വത്തുക്കള്‍ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) താത്കാലികമായി കണ്ടുകെട്ടി.
മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കള്‍ അടക്കമാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി.
ഒക്ടോബര്‍ 31-ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി എം എല്‍ എ) സെക്ഷന്‍ 5(1) പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു.
ഓഫീസ് പരിസരം, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഭൂമി എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. കുറ്റകൃത്യങ്ങളുടെ വരുമാനം കണ്ടെത്തുന്നതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും തുടരുകയാണെന്ന് ഇ ഡി അറിയിച്ചു.