India
ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലുംപെട്ട് 9 മരണം
അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു.
ഏകാദശി ഉത്സവത്തിനിടെ ആണ് ദുരന്തം. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരം ആണ്.
ക്ഷേത്ര പരിസരത്ത് നിരവധി മൃതദേഹങ്ങൾ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പരുക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ചികിത്സ നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടു.