Kerala

അനന്തു നവകേരളസദസിന് 7 ലക്ഷം രൂപ നല്‍കി; ആരോപണവുമായി ലാലി വിൻസെന്റ്

Posted on

കൊച്ചി: പകുതി വില തട്ടിപ്പിലെ പ്രധാന പ്രതി അനന്തുകൃഷ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായgx ബന്ധമുണ്ടെന്ന് അനന്തുവിന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റ്. സിപിഐഎമ്മിലെ നേതാക്കള്‍ക്കും അനന്തു പണം നല്‍കിയിട്ടുണ്ടെന്ന് ലാലി പറഞ്ഞു. അനന്തു നവകേരള സദസിനും പണം നല്‍കിയിട്ടുണ്ടെന്ന് ലാലി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയുടെ മെഗാ ലൈവത്തോണ്‍ എന്ന പ്രത്യേക അന്വേഷണ പരമ്പരയിലായിരുന്നു ലാലിയുടെ വെളിപ്പെടുത്തൽ.

അനന്തു നവകേരള സദസിന് പണം നല്‍കിയതായി അക്കൗണ്ടിലും കാണാം. അനന്തു അത് പൊലീസിനോടും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് പ്രശ്‌നത്തില്‍ ഇടപെടാന്‍ അപ്പോയ്‌മെന്റ് എടുത്തു കൊടുത്തത്. കെ എം എബ്രഹാമിൻ്റെ ബന്ധുവാണ് കോഴിക്കോട് സ്വദേശി ബേബി.

ബേബി നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്റെ ട്രസ്റ്റിന്റെ ഭാഗമാണ്. ഇവരുടെയെല്ലാം അക്കൗണ്ടിലേക്ക് കോടികള്‍ പോയിട്ടുണ്ട്. നവകേരള സദസിന് വേണ്ടി പ്രിന്റഡ് ഷോപ്പിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം രൂപയിട്ടു എന്നും എന്നോട് പറഞ്ഞിട്ടുണ്ട്’, ലാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version