Kerala
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വയോധിക മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇവർ ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
ആരോഗ്യാവസ്ഥ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്.
കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്.