Kerala

സിനിമ പ്രമോഷൻ വിവാദം; നടി അനശ്വര രാജനും സംവിധായകൻ ദീപുവും തമ്മിലുള്ള പ്രശ്നം ഒത്തുതീർപ്പായി

Posted on

കൊച്ചി: സിനിമ പ്രമോഷൻ വിവാദത്തില്‍ താര സംഘടനയായ ‘അമ്മ’യും ഫെഫ്കയും ഇടപ്പെട്ടതോടെ നടി അനശ്വര രാജനും സംവിധായകന്‍ ദീപു കരുണാകരനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി.

ഫെഫ്ക – അമ്മ പ്രധിനിധികള്‍ ഇരുവരുമായും ചർച്ച നടത്തിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. സിനിമ ഇറങ്ങുന്ന സമയത്ത് മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലറിന്റെ പ്രമോഷനുമായി അനശ്വര സഹകരിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.

അനശ്വര തന്റെ സിനിമയുടെ പ്രമോഷനില്‍ നിന്ന് വിട്ടു നിന്നു എന്ന് ആരോപിച്ച്‌ ദീപുവാണ് ആദ്യം രംഗത്തു വന്നത്. കഴിഞ്ഞ ദിവസം ദീപുവിന്‍റെ ആരോപണങ്ങള്‍ക്ക് സമൂഹമാധ്യമത്തിലൂടെ പരസ്യ മറുപടിയുമായി അനശ്വരയും രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായിരുന്നു. ഇതോടെയാണ് അമ്മയും ഫെഫ്കയും വിവാദത്തില്‍ ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version