'എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരൻ കൂടി മരിച്ചു - Kottayam Media

Crime

‘എനിക്ക് ശ്വാസം മുട്ടുന്നു’; അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരൻ കൂടി മരിച്ചു

Posted on

ന്യൂയോർക്ക്: 2020ലെ ജോർജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തു. ഫ്രാങ്ക് ടൈസൺ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രിൽ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ് റിപ്പോർട്ട്.

പൊലീസ് ഓഫീസറുടെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ ഫ്രാങ്ക് ടൈസൺ വാഹന അപകടത്തിന് ശേഷം ഒരു റെസ്റ്റോറന്റിലേക്ക് ഓടി പോകുന്നതാണ് കാണുന്നത്. അവിടെ നിന്നും ടൈസണെ കഴുത്തില്‍ മുട്ട് വെച്ച് കീഴ്പ്പെടുന്നതിനിടെ തനിക്ക് ശ്വസിക്കാൻ കഴിയില്ലെന്ന് ടൈസൺ ആവർത്തിച്ച് പറയുന്നുണ്ട്. ശേഷം ടൈസൺ നിലത്തേക്ക് വീഴുന്നു. ഉടൻ തന്നെ പാര മെഡിക്കുകളെയെത്തിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഒരു പ്രാദേശിക ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ശ്വാസ തടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version