Kerala

വിജയ് മികച്ച നടനല്ല, രാഷ്ട്രീയത്തിൽ വിജയ്ക്ക് ഓവർ കോൺഫിഡൻസ്; അംബിക

Posted on

ദളപതി വിജയ് ഒരു മികച്ച നടൻ ആണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് നടി അംബിക. വിജയ് വളരെ നന്നായി കോമഡിയും ഡാൻസും ചെയ്യും എന്നാൽ ഒരു മികച്ച നടനാണെന്ന് എനിക്ക് ഒരു ചിത്രം കണ്ടപ്പോഴും തോന്നിയിട്ടില്ല. ഇന്ത്യ തമിഴിന് നൽകിയ അഭിമുഖത്തിൽ താരത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയും അംബിക വിമർശങ്ങൾ ഉന്നയിച്ചു.

ഓരോരുത്തർക്കും ഓരോരുത്തരെയല്ലേ ഇഷ്ടമാകുക എനിക്ക് ശിവാജി ഗണേശനെയും, കമൽ ഹാസനെയുമാണ് ഏറ്റവും ഇഷ്ടം. വേറെ നല്ല നടന്മാരില്ലെന്നല്ല ഉണ്ട്, സൂര്യ, കാർത്തി, ധനുഷ് ഒക്കെയുണ്ട്. ഏതായാലും വിജയ് ഒരു നല്ല നടനാണെന്ന് തോന്നിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ഡാൻസും സ്റ്റൈലും ഒക്കെ ആരുമായും താരതമ്യം ചെയ്യാൻ പോലും പറ്റാത്ത അത്ര മികച്ചത് തന്നെയാണ്” അംബിക പറയുന്നു.

അഭിമുഖത്തിൽ, ഭാവിയിൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ആഗ്രഹവും അംബിക പ്രകടിപ്പിച്ചു. തനിക്ക് ആഗ്രഹമുണ്ടെങ്കിലും നാളെ എന്ത് നടക്കുമെന്ന് പറയാനാവില്ല. തമിനാട്ടിലെ ജനങ്ങൾക്ക് ഒരു നല്ല നേതാവിനെ ആവശ്യമുണ്ട്. തമിഴർ വളരെ പാവങ്ങളാണ് രാഷ്ട്രീയക്കാരോട് അമിതമായ വിശ്വസമുണ്ടാവർക്കെന്നും, പറഞ്ഞ അംബിക വിജയ്‌യുടെ രാഷ്ട്രീയ നയങ്ങളെയും നിശിതമായി വിമർശിച്ചു.

“മധുരൈ മാനാടിൽ വിജയ് പ്രസംഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിനെ അങ്കിൾ എന്നും, പ്രധാന മന്ത്രിയെ പേര് ചൊല്ലിയും വിളിച്ചത് അനാവശ്യമായിരുന്നു. ഇസ്ലാം മതവിഭാഗത്തിനെയൊക്കെ അതിലേയ്ക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. ‘ഞാൻ വന്നാൽ എല്ലാം മാറും’ എന്ന വിജയ്യുടെ ധാരണ ഓവർ കോൺഫിഡൻസ് മാത്രമാണ്” അംബിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version