Kerala

പുതിയ വിശേഷം പങ്കുവച്ച് നടി അമലാ പോൾ

Posted on

കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ച് നടി അമല പോൾ. മകന് കൂട്ടായി പുതിയ അതിഥി എത്തുന്നുവെന്നാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തന്റെ സഹോദരന്റെ ഭാര്യ അമ്മയാകാൻ പോകുന്നുവെന്നാണ് അമല ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. സഹോദരനും ഭാര്യയും കൂടിയുള്ള പ്ര​ഗ്നൻസി വീഡിയോയും അമല ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടുപ്പ് കൂടി. പാർട്ണർ ഇൻ ക്രൈമിനെ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്കുള്ള ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നുവെന്നാണ് അമല ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

2021ലാണ് അഭിജിത് പോളും അൽക്ക കുര്യനും വിവാഹിതരായത്. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് അഭിജിത് പോൾ. ‘ലൈല ഓ ലൈല’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version