Kerala
ആലപ്പുഴയിൽ ട്രാൻസ്ജെൻഡറിനെ മത്സര രംഗത്തിറക്കി കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നും മത്സരിക്കാനായി വീണ്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ നിന്നാകും അരുണിമ മത്സരിക്കുക. ഇന്നലെ ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.
‘കോൺഗ്രസ് ഞങ്ങളെ ചേർത്തുപിടിച്ചു. പ്രസ്‌ഥാനം എന്നെ ചേർത്തുപിടിച്ചു. ട്രാൻസ്ജെൻഡർ കോൺഗ്രസിന് വിജയം തന്നെയാണ്. നല്ല മത്സരം കഴവയ്ക്കാൻ സാധിക്കും. യുഡിഎഫ് വയലാറിൽ ജയിക്കും. ഇടത് കോട്ട ചിന്നി ചിതറി, പൊളിക്കും. കോട്ട തന്നെ ഇല്ലാണ്ടാക്കും.
റോഡിന്റെ പരിതാപകരമായ അവസ്ഥ മാറ്റും. സിപിഐ ഭരിക്കുന്ന ഡിവിഷനിൽ ഒരു വികസനവും നടന്നിട്ടില്ല. എല്ലാം ജനങ്ങൾ കാണുന്നുണ്ട്. യുഡിഎഫ് വിജയം ഉറപ്പെന്നും അരുണിമ പറഞ്ഞു.