Kerala
ആലപ്പുഴയിൽ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം
ആലപ്പുഴ: കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം ഉണ്ടായത്.
ചകിരി, റബ്ബര്‍, കിടക്കകള്‍ തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.
സ്ഥാപനത്തില്‍നിന്ന് പുക ഉയര്‍ന്നതോടെ ആണ് തീപിടിച്ചത് ജീവനക്കാര്‍ അറിഞ്ഞത്.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുക ആണ്. ഷോറൂമില്‍ നിന്ന് സാധനങ്ങളും പുറത്തേയ്ക്ക് മാറ്റുന്നുണ്ട്.