Kerala

കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു

Posted on

ആലപ്പുഴ: കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസ് നൽകി മദ്യം വാങ്ങാൻ ശ്രമിച്ചയാൾ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് ആലപ്പുഴ നഗരത്തിലെ കൺസ്യൂമർഫെഡ് ബവ്റിജസ് ഔട്ട്‌ലെറ്റിലായിരുന്നു സംഭവം. മദ്യം വാങ്ങുന്നതിനായി ഇയാൾ നൽകിയ നോട്ട് വ്യാജമാണെന്ന് ജീവനക്കാർക്ക് പെട്ടെന്ന് തന്നെ മനസ്സിലായി.

തുടർന്ന് ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു. കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന നോട്ടിന്റെ മാതൃകയിലുള്ള കടലാസാണ് ഇയാൾ നൽകിയതെന്ന് ജീവനക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version