Kerala
കേരളത്തിൽകോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തണം; അഖിൽ മാരാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും സംവിധായകനും ബിഗ് ബോസ് മുന്‍ താരവുമായ അഖില്‍ മാരാര്‍. പ്രചരിക്കുന്ന വര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും ഓരോ മണ്ഡലത്തിലും ജയസാധ്യത ലക്ഷ്യം വെച്ച് അര്‍ഹത ഉള്ളവരെ കണ്ടെത്തി കോണ്‍ഗ്രസ് ജയിപ്പിക്കട്ടെയെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തണം എന്നാണ് തന്റെ ആഗ്രഹമെന്നും അതിനായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്യുമെന്നും അഖില്‍ മാരാര്‍ പറഞ്ഞു