Kerala
കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റ് :റോം സമ്മേളനത്തിനുള്ള പതാക പ്രയാണം പാലായിൽ എത്തിച്ചേരുന്നു
പാലാ: കത്തോലിക്കാ കോൺഗ്രസിന്റെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിന് ഒക്ടോബർ 19-23 നു മുന്നോടിയായിട്ടുള്ള പതാക പ്രയാണം ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ബിഷപ്പ് ഹൗസിൽ എത്തിച്ചേരുന്നു. 109 വർഷത്തെ കത്തോലിക്ക കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മാർപ്പാപ്പായുടെ സാന്നിധ്യത്തിൽ റോമിൽ വച്ച് ഗ്ലോബൽ മീറ്റ് നടക്കുന്നത്.
റോമിൽ നടക്കുന്ന ആഗോള സംഗമത്തിന് മുന്നോടിയായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കൂടി കടന്നു ഇന്ത്യയിൽ എത്തി കേരളത്തിലെ വിവിധ രൂപങ്ങളിലൂടെ പ്രയാണം ചെയ്ത പതാകയാണ് ഇന്ന് പാലായിൽ എത്തിച്ചേരുന്നത്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലൂടെ കടന്നുവരുന്ന പതാക പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിച്ച് സിഗ്നേച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യ ഒപ്പ് രേഖപ്പെടുത്തും.
തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രൂപത പ്രസിഡൻറ് ഇമ്മനുവൽ നിധീരി, ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവർ സംസാരിക്കും. ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ വിഷയാവതരണവും ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ മറുപടി പ്രസംഗവും നടത്തുo . ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ജോയി കണിപറമ്പിൽ സി. എം. ജോർജ്, പയസ്സ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സാബു പൂണ്ടികുളം , ബെന്നി കിണറ്റുകര,രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തുചാലിൽ, എഡ്വിൻ പാമ്പാറ,ടോമി കണ്ണിറ്റുമ്യാലിൽ,സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിക്കും.