Kerala

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ പരാമർശം അൻവർ പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പറാക്കും: അടൂർ പ്രകാശ്

Posted on

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിച്ചാൽ പി വി അൻവറിനെ അസോസിയേറ്റ് മെമ്പറായി കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.

അദ്ദേഹത്തിന്റ പരാമർശങ്ങൾ ശരിയായില്ല. പിൻവലിക്കണം. അൻവറിൻ്റെ ആവശ്യങ്ങൾ കേട്ടുവെന്നും ഫോണിൽ വിളിച്ച് തീരുമാനം അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അൻവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. തുടർന്നുള്ള നാളുകളിൽ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അൻവറിനോട് ആവശ്യപ്പെട്ടു. അതിനനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് വിശ്വസിക്കുന്നതെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.

ഇന്ന് ബൂത്തുതല യോഗങ്ങൾ നടന്നു. ഇനിയുള്ള ദിവസങ്ങളിൽ പാളിച്ചകളുണ്ടാകാതെയുള്ള പ്രവർത്തനങ്ങൾക്കായി മുന്നോട്ട് പോകും. റിസൾട്ട് വരുമ്പോൾ യുഡിഎഫിന് അനുകൂലമായ വിധിയുണ്ടാകും.

മികച്ച ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version