Kerala
ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങൾ മറച്ചുവെക്കാനാണ് SFI സമരം: അടൂർ പ്രകാശ്
കൊച്ചി: സര്‍വകലാശാലകളില്‍ സംഘി വല്‍ക്കരണവും മാര്‍ക്‌സിസ്റ്റ് വല്‍ക്കരണവുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ മറച്ച് വയ്ക്കാനാണ് സര്‍വകലാശാലകളിലെ എസ്എഫ്‌ഐ സമരമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍വകലാശാലകള്‍ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ക്‌സിസ്റ്റ് വല്‍ക്കരണം കാരണം വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിഞ്ഞു കിടക്കുകയാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന മൂലമാണ് കോട്ടയം മെഡിക്കല്‍ കോളജിലെ മരണമുണ്ടായതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.