Kerala

ഔസേപ്പച്ചൻ വാളിപ്ലാക്കൽ കാർഷിക വികസന ബാങ്ക് പ്രസിഡൻറ്;വൈസ് പ്രസിഡന്റായി ബെന്നി തെരുവത്ത്

Posted on

 

പാലാ :മീനിച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റായി ഔസേപ്പച്ചൻ വാളിപ്ലാക്കൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി തെരുവത്താണ് വൈസ് പ്രസിഡൻറ്.മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഔസേപ്പച്ചൻ നിലവിൽ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയാണ്.

വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി രാമപുരം പഞ്ചായത്ത് മുൻ മെമ്പറും കേരള കോൺഗ്രസ് (എം) പാല നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയുമാണ്. എൽ ഡി എഫ് സ്ഥാനാർത്ഥികൾ മുഴുവൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് (എം ) പത്ത് , സി പി ഐ(എം) രണ്ട്, സി പി ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി തെരുവത്ത് പി എം മാത്യു, അലക്സ് കൊട്ടാരം , പെണ്ണമ്മ ജോസഫ്,സണ്ണി നായിപുരയിടം,

ജോബി വർഗീസ് കുളത്തറ,ടോമി വാഴംപ്ലാക്കൽ, തോമസുകുട്ടി വരിക്കയിൽ, എൽസ റോസ് ഐപ്പൻപറമ്പിക്കുന്നേൽ (കേരള കോൺഗ്രസ് എം ) പ്രസാദ് കെ ശ്രീഭവൻ, ലതിക അജിത്ത് (സി പി ഐ എം ) ബാബു ടി ജി തലയിണക്കര (സി പി ഐ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version