ഇനിയൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ല; നടി സാമന്ത - Kottayam Media

Entertainment

ഇനിയൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ല; നടി സാമന്ത

Posted on

ഇനിയൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് നടി സാമന്ത. സെക്സിയാകാൻ തനിക്ക് കഴിയില്ലെന്നും താരം വെളിപ്പെടുത്തി. അല്ലു അർജുൻ ചിത്രം പുഷ്പയിൽ താൻ അവതരിപ്പിച്ച ‘ഊ അന്തവാ…’ എന്ന ഐറ്റം ഡാൻസിനെക്കുറിച്ചുള്ള പ്രതികരണത്തിനിടെയാണ് ഇനി സെക്സിയായി സ്ക്രീനിലെത്തില്ലെന്ന് താരം വ്യക്തമാക്കിയത്. ‘ഊ അന്തവാ…’ എന്ന പാട്ടിലെ ആദ്യരംഗമെടുത്തപ്പോൾ താൻ വിറയ്ക്കുകയായിരുന്നുവെന്നും നടി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘‘ഊ അന്തവാ…’’ പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് ആത്മവിശ്വാസവും ഉണ്ടായിരുന്നില്ല. ഞാൻ അത്ര പോരെന്നും സുന്ദരിയല്ലെന്നും മറ്റു പെൺകുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയായിരുന്നു മനസ്സിൽ. അതിനാൽ ആ പാട്ട് ചിത്രീകരിക്കുന്നതു വലിയ വെല്ലുവിളിയായിരുന്നു.

‘‘ഊ അന്തവാ…’’യുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോൾ പേടിച്ച് വിറയ്ക്കുകയായിരുന്നു ഞാൻ. കാരണം, സെക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ, എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ നിർത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്.

വിവാഹമോചനത്തിനിടെയാണ് ‘‘ഊ അന്തവാ…’’എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങിൽ ഞാൻ എത്തും എന്ന പ്രഖ്യാപനമുണ്ടായതോടെ എൻറെ അടുപ്പക്കാരും കുടുംബവും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു. വിവാഹമോചന സമയത്ത് ഐറ്റം ഡാൻസ് ചെയ്യരുത് എന്നാണ് അവർ പറഞ്ഞത്. വെല്ലുവിളികൾ ഏറ്റെടുക്കാൻ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കൾ പോലും ഐറ്റം ഡാൻസ് ചെയ്യരുതെന്ന് ഉപദേശിച്ചു. അങ്ങനെയെങ്കിൽ അത് തീർച്ചയായും ചെയ്യണമെന്ന് എനിക്കു തോന്നി. പക്ഷേ ഇനി ഞാൻ ഐറ്റം ഡാൻസ് അവതരിപ്പിക്കില്ല. കാരണം, അതിൽ ഞാൻ വെല്ലുവിളികൾ ഒന്നും കാണുന്നില്ല‘’, സമാന്ത പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version