Kerala
ധൈര്യമായി തുറന്നു പറയൂ ഒപ്പമുണ്ട്; മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടിക്ക് പിന്തുണയുമായി സരിത
രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ യുവനടി റിനി ആൻ ജോർജിന് പിന്തുണയുമായി സരിത എസ് നായർ.ആരേലും അവരുടെ ഈ തരം അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ അവർക്ക് അഭിസാരിക എന്ന പട്ടം ചാർത്തി കിട്ടും.
തുറന്നു പറഞ്ഞതിന്റെ പേരിൽ സരിത 2.0 ചാർത്തി കിട്ടിയിട്ടുണ്ട് എന്ന് മനസിലാകുന്നു എന്നാണ് സരിത ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പറയുന്നവർ പറയട്ടെ..നേരിടുക..പോരാടുക. ഒരു മാധ്യമ പ്രവർത്തകയ്ക്ക് ഇതൊന്നും ആരും പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് അറിയാം. എന്നും ഒപ്പം ഉണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈബർ ആക്രമമാണ്. സോഷ്യൽ മീഡിയയിൽ റിനിക്ക് നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ പോസ്റ്റുകളും കമന്റുകളും നിറയുന്നത്.
റിനിയെ സിപിഎം ഇറക്കിയതാണെന്ന് കോൺഗ്രസ് ഹാൻഡിലുകളും മറിച്ച് ഇവർ കോൺഗ്രസിന്റെയും വി ഡി സതീശന്റെയും പെറ്റാണെന്നും പറഞാണ് ഇടത് ഹാൻഡിലുകൾ ആക്രമണം അഴിച്ചു വിടുന്നത്. ഇരു പക്ഷത്തുമുള്ള നേതാക്കൾക്കൊപ്പമുള്ള റിനിയുടെ ചിത്രങ്ങൾ വച്ചാണ് പോര് മുറുകുന്നത്.