Entertainment

വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞു നടി അപ്സര

Posted on

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപ്സര. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങളോടും വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് അപ്സര. മരണം വരെ ഒന്നിച്ച് ജീവിക്കണമെന്ന് ആ​ഗ്രഹിച്ചാണ് എല്ലാവരും വിവാഹം കഴിക്കുക എന്നും എന്നാൽ ഭാ​ഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ടെന്നും അപ്സര പറയുന്നു.

പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകൾ വിവാഹബന്ധം വേർപ്പെടുത്തുക എന്നും അപ്സര മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മുൻ ഭർത്താവ് അടക്കം തനിക്കെതിരെ പറഞ്ഞിട്ടുണ്ടെന്നും അതിനെതിരെ പറയാൻ തെളിവുകൾ ഉണ്ടായിട്ടും പറയാതിരുന്നതാണെന്നും നിയമപരമായി മുന്നോട്ട് പോയിട്ടുണ്ടെന്നും അപ്സര വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version