India
നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: പ്രശസ്ത നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോധരഹിതനായതിനെ തുടര്‍ന്നാണ് മുബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി സ്വന്തം വസതിയില്‍ വച്ച് തലചുറ്റലിനെ തുടര്‍ന്ന് ഗോവിന്ദ ബോധരഹിതനായി വീഴുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദല്‍ അറിയിച്ചു.
ബോധരഹിതനായ നടനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ടെലിഫോണിലൂടെ വിദഗ്ധോപദേശം തേടി ശേഷം അടിയന്തിരമായി മരുന്ന് നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.