Kerala

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു, യുവാവ് മരിച്ചു

Posted on

കൊച്ചി: സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് മടങ്ങവെ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസ് ബൈക്കിലിടിച്ചു. യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ ചൂലിശ്ശേരി ചീനിക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അർജുൻ(19) ആണ് മരിച്ചത്.

തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിൽ ശനിയാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു അപകടം. പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version