India
ഊട്ടിയിൽ വൻ അപകടം; ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേർക്ക് പരിക്ക്
കോയമ്പത്തൂർ: ഊട്ടിയിൽ സ്വകാര്യ ബസ് നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിലെ യാത്രക്കാരായ 36 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ഊട്ടിയിൽ നിന്ന് തങ്കാടിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. മണലാട് എന്ന സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കൃഷിയിടത്തിലേക്ക് തലകുത്തനെ മറിയുകയുമായിരുന്നു.