Kerala
ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ചേർത്തല: കഞ്ഞിക്കുഴി ഭാഗത്ത് നിന്നും ചേർത്തല ഭാഗത്തേയ്ക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപം,
ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരായ അമൽ പി ബെൻ (33) ആണ് അപകടത്തിൽ മരിച്ചത്. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകനാണ് അമൽ.
കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്.
റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.