Kerala
നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയം: കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ജീപ്പിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.
ജീപ്പിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരാണ് മരിച്ചത്. തൊടുപുഴ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത് എന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ ഇന്റീരിയർ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്. അപകടത്തിനു പിന്നാലെ എംസി റോഡിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു.