Kerala

വാഹനാപകടം; ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബി അന്തരിച്ചു

Posted on

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബിയാണ് മരിച്ചത്. 27 വയസായിരുന്നു.

നേമം ഇടക്കോട് സ്വദേശി ജോയിയുടെയും ബിന്ദുവിന്റെയും മകനാണ് ജ്യോതിഷ്. ഇന്നലെ രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. സംസ്‌കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version