Kerala
സെക്രട്ടേറിയറ്റിന് സമീപം മരം കടപുഴകി വീണു; രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗം നടക്കവെ സെക്രട്ടേറിയറ്റിനു സമീപം മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരം വീഴുന്നത് കണ്ട് വഴിയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. പ്രസ് ക്ലബിനു സമീപത്തെ റോഡിലായിരുന്നു അപകടം. ഫയര്‍ഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതതടസം നീക്കുകയായിരുന്നു.
രണ്ടാഴ്ചയ്ക്കു മുമ്പ് യൂണിവേഴ്സിറ്റി കോളജിനു സമീപത്തെ നടപ്പാതയില്‍ മരം വീണ് വിദ്യാര്‍ഥിനിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.