Kerala
നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം.
തിരുവനന്തപുരം കടയ്ക്കാവൂര്‍ നിലയ്ക്കാമുള്ളിലാണ് അപകടം. അഞ്ചുതെങ്ങ് സ്വദേശി ബിജി-വാള്‍ട്ടര്‍ ദമ്പതികളുടെ മകന് ബിനോയ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം.
ബിനോയിയും അമ്മയും സഹോദരിയും ഓട്ടോയില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബിനോയ് വാഹനത്തില്‍ അടിയില്‍പ്പെടുകയായിരുന്നു.