Kerala

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു

Posted on

പാലക്കാട്: വിഷം ഉള്ളില്‍ച്ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് യുവാവിന്റെ അമ്മ മരിച്ചു. നല്ലേപ്പിള്ളി നരിച്ചിറ തെക്കേദേശത്ത് ജോറാമ്മ (53) ആണ് മരിച്ചത്. യുവാവിനെയും മാതാവിനെയും കൂടാതെ ജോറാമ്മയുടെ മകളുടെ ഭര്‍ത്താവ് റഹീം, സഹോദരന്റെ മരുമകള്‍ റഹ്മത്ത് എന്നിവരും നഴ്സുമാണ് വാഹനത്തിലുണ്ടായിരുന്നു, അപകടത്തില്‍ ഇവര്‍ക്കും പരിക്കേറ്റു.

നല്ലേപ്പിള്ളി സ്വദേശി മഫ്‌ലുവിനെയാണ് (25) വിഷം ഉള്ളില്‍ച്ചെന്നനിലയില്‍ ആംബുലന്‍സില്‍ കൊണ്ടുവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഫ്‌ലുവിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകവെ ആയിരുന്നു അപകടം. വെള്ളിയാഴ്ച വൈകീട്ട് 4.50 ഓടെ ആയിരുന്നു അപകടം. കാടാങ്കോട് ജങ്ഷനടുത്ത വളവില്‍ എതിരെ വരികയായിരുന്ന ബൈക്ക് അതേ ദിശയില്‍വന്ന ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കില്‍ ഇടിക്കാതിരിക്കാനായി വശത്തേക്ക് വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് മറിഞ്ഞത്.

റോഡിനെതിര്‍വശത്തെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന കടയുടെ ചുമരിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. ഈസമയം മൂന്നുപേര്‍ കടയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version