Kerala
കാർ കിണറ്റിലേക്ക് വീണ് ഒരു കുടുംബത്തിലെ 9 പേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ കാർ കിണറ്റിലേക്ക് വീണ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. മരിച്ചതിൽ ഏഴുപേരും സ്ത്രീകളാണ്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്.
ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ നിന്ന് തെന്നിമാറി തൊട്ടടുത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി അപകടത്തിൽ പെട്ടവരെ പുറത്തെടുത്തിരുന്നെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല.
മഹാരാഷ്ട്രയിലെ ഡിൻഡോരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.