India
തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; ആറ് മരണം, 28 പേർക്ക് പരിക്ക്
തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു.
28 പേർക്ക് പരിക്കേറ്റു. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും,
തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസും ഇന്ന് രാവിലെയാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
തെങ്കാശിക്കടുത്തുള്ള കാമരാജപുരത്താണ് അപകടം ഉണ്ടായിരിക്കുന്നത്.