Kerala
ടിപ്പർ ലോറി മറിഞ്ഞ് ദേഹത്തേക്ക് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ദേഹത്തേക്ക് വീണ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോനാണ് (55) ജീവൻ നഷ്ടമായത്.
വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് കുഞ്ഞുമോന്റെ ദേഹത്തേക്ക് മറിഞ്ഞത്. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞുമോൻ മരണപ്പെട്ടു.
വാഹനം നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. അതിനടിയിൽ കുഞ്ഞുമോൻ പെട്ടുപോകുകയായിരുന്നു.സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.